Wednesday, November 14, 2007

കോപ്പിയടി..കോപ്പിയടി..

ഈയിടെ മല്ലുഫ്ലിക്സ്‌ എന്ന ഒരു ബ്ലോഗ്‌ തുടങ്ങിയിരിക്കുന്നു..
അതില്‍ സിനിമയെപറ്റി വരുന്ന വാര്‍ത്തകള്‍ മൊത്തം indiaglitz ല്‍ വരുന്ന വാര്‍ത്തകളുടെ മലയാളം പരിഭാഷകള്‍ മാത്രം.
മലയാളം പരിഭാഷ കൊടുക്കുന്നതില്‍ കുഴപ്പമില്ല.

പക്ഷെ അതിന്റെ source എവിടെ നിന്നു എന്നു കൂടെ കാണിക്കുന്നത്‌ ഉചിതം.
ഇത്‌ സംവിധായകന്‍ സിദ്ധ്വിക്‌ ബൊളിവൂഡിലേക്കു പൊകുന്നതായി ഇന്നു കണ്ട പോസ്റ്റ്‌.
ഇതു indiagliz ല്‍ വന്ന വാര്‍ത്ത.ചിത്രം പോലും അതു പോലേ.

ഇതിനു മുന്‍പുള്ള പോസ്റ്റുകള്‍ പരിശോധിച്ചാലും ഇതു തന്നെ അവസ്ഥ.. ഈ കാര്യം ചൂണ്ടി കാണിച്ചു കമ്മന്റ്‌ ഇട്ടപ്പോള്‍ കമ്മന്റ്‌ തന്നെ ഡിലീറ്റ്‌ ചെയ്യുന്നു. എന്താ കഥ...

3 comments:

Kaithamullu said...

പാവം!

Meenakshi said...

English വായിച്ചാല്‍ മനസ്സിലാകാത്തവര്‍ അതു വായിച്ചു രസിച്ചോട്ടെ ജീവ. ബൂലോകത്തില്‍ കഥകളും കവിതകളും വരെ കോപ്പിയടിക്കുന്നു.

‍ഇവര്‍ പരിഭാഷക്കുവേണ്ടിയെങ്കിലും ഒന്നു മിനക്കെടുന്നില്ലെ.

എന്തായാലും ജീവനെ ബൂലോക സി.ഐ.ഡി ആയി നിയമിക്കാന്‍ നമുക്ക്‌ മറ്റ്‌ ബ്ളോഗ്ഗേര്‍സിനോട്‌ ആവശ്യപ്പെടാം. നിങ്ങളുടെ അന്വേഷണങ്ങള്‍ക്ക്‌ എല്ലാ വിധ ആശംസകളും നേരുന്നു


"മലയാളം പരിഭാഷ കൊടുക്കുന്നതില്‍ കുഴപ്പമില്ല.
പക്ഷെ അതിന്റെ source എവിടെ നിന്നു എന്നു കൂടെ കാണിക്കുന്നത്‌ ഉചിതം."

ഈ അഭിപ്രായത്തോട്‌ പൂര്‍ണ്ണമായും യോജിക്കുന്നു

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കഷ്ടം അല്ലാതെന്തു പറയാന്‍..