Monday, November 19, 2007

സുജിത്‌ ഭക്തന്‍ എന്ന ഒരു ബ്ലൊഗ്‌ അപ്പൂപ്പന്‍!!

അനില്‍ശ്രീ താന്‍ ഇട്ട പോസ്റ്റ്‌ ബഹുമാന്യനായ സുജിത്‌ ഭക്തന്‍ കോപ്പി അടിച്ചു ഒരു പുതിയ പോസ്റ്റാക്കി എന്നു പറഞ്ഞപ്പോള്‍ ബഹുമാന്യനായ സുജിത്‌ ഭകതന്‍ പുറപ്പെടുവിച്ച വീര വാദം...
സുജിത്‌ ഭക്തന്‍ said...
ഞാന്‍ ഇന്നും ഇന്നലെയുമല്ല ബ്ലോഗ് ചെയ്തു തുടങ്ങിയത്..........



അങ്ങനെ ബൂലോകത്തിന്‌ ഒരു അപ്പൂപ്പനെ കിട്ടി..

17 comments:

യാരിദ്‌|~|Yarid said...

അതു വിട്ടുകളയു ജീവന്‍, അറിവില്ലപൈതലിന്റെ പ്രായത്തിന്റെ ചാപല്യങ്ങളാണതൊക്കെ. കുറ്ചൂ കൂടെ പ്രായമാമുമ്പോളെല്ലാം ശെരിയാകും...

വേഡ് വെരിഫിക്കേഷന്‍ എടുത്തുകളഞ്ഞാല്‍ നന്നായിരുന്നു..

കുഞ്ഞന്‍ said...

മാഷെ...

ഞാന്‍ ഇന്നും ഇന്നലെയുമല്ല ബ്ലോഗ് ചെയ്തു തുടങ്ങിയത്.......... ഈ ഡയലോഗൊക്കെ എനിക്കു പറയാം,ഞാന്‍ അത്രക്ക് വളര്‍ന്നിട്ടുണ്ട്. ഞാനെ 2007 ജൂലൈലാണ് ആരഭിച്ചത്, അങ്ങിനെ വരുമ്പോള്‍ സിബു, വിശ്വപ്രഭ, വിശാല മനസ്കന്‍ എന്നിവരെക്കാള്‍ എന്തുകൊണ്ടും യോഗ്യന്‍ ഞാനാണ് ഈ കുഞ്ഞന്‍...അമ്പട ഞാനെ...!

കൊതുകിനുമുണ്ടാകുമല്ലൊ ....കടി !!

കൊച്ചു കുട്ടികള്‍ കുറ്റം ചെയ്താല്‍ കോലു മിഠായി ഡായിങ് ഡായിങ്ങ്...!

യാരിദ്‌|~|Yarid said...

എന്നാല്‍ ഞാനും പറയട്ടേ ഈ ഡയലോഗു. ഞനും ഇന്നും ഇന്നലെയുമല്ല ബ്ലോഗ് ചെയ്തു തുടങ്ങിയത്. 2006 ജൂലൈ മാസം തുടങ്ങിയതാ ഞാനും....ഇവരെല്ലാരെക്കാളും യോഗ്യന്‍ ഞാനല്ലെ അപ്പോള്‍....എങ്ങനെയൂണ്ട്......

ചുമ്മാതാ കെട്ടൊ നമുക്കൊരു ജാഡയുമില്ലെ, ബൂലൊഗത്തിലെ പുലിയ്കളും സിംഹങ്ങളുമൊന്നും നമ്മളെ തിന്നാന്‍ വരല്ലെ. ജീവിച്ചു പോട്ടെ.....

അനില്‍ശ്രീ... said...

സത്യമായും എനിക്ക് ഈ ‘ജീ‍വനെ’ പരിചയം ഇല്ല കേട്ടോ...

ഞാന്‍ ആ പോസ്റ്റ് ഇടുമ്പോള്‍ ഇത്ര പ്രശ്നം ഉണ്ടാകുമെന്ന് കരുതിയതുമില്ല.

ഏതായാലും ജീവന്റെ പോസ്റ്റ് കാരണം സുജിതിന്റെ ബ്ലോഗിന് വീണ്ടും ഹിറ്റ് കൂടി കാണും.

Sujith Bhakthan said...

ദാണ്ടെ പിന്നേം വിവാദം. ആഹാ അതെനിക്കെതിരേ ആണല്ലൊ. കൊള്ളാം സ്വകാര്യങ്ങളിലെ വിവാദം തന്നെ ഇതിനകം തീര്‍ത്തില്ല. അതിനു മുന്‍പ് ഇതു വേണ്ടായിരുന്നു. നമുക്കവിടെ തന്നെ തുടരാമെന്നേയ്. അല്ല അതു പോരെ?

ഇവരൊരു ഗ്രൂപ്പായിട്ടാണല്ലൊ? അനിലും വഴി പോക്കനുമെല്ലാവരുമുണ്ടല്ലൊ?

പിന്നെ ഞാന്‍ ഇന്നും ഇന്നലെയുമൊന്നുമല്ല ബ്ലോഗ് തുടങ്ങിയതെന്നു പറഞ്ഞതിലെന്താ തെറ്റ്? അതു ശരിയല്ലിയോ? ഞാന്‍ 10 മാസമായില്ലിയോ ബ്ലോഗ് തുടങ്ങിയിട്ട്. അല്ല കിളവന്മാരല്ലെ..കണ്ണു കാണത്തില്ലല്ലൊ? അങ്ങനെ കണ്ണും കാണാത്ത രോമവും പൊഴിഞ്ഞ കിളവന്മാര്‍ക്കിടയില്‍ നമ്മള്‍ ഒരു കുഞ്ഞു കിളവന്‍.

ശരിയാ അനിലേ നിങ്ങളുടെ ബ്ലോഗില്‍ നിന്നു തന്നെ വന്‍ ജനപ്രവാഹമായിരുന്നു എന്റെ ബ്ലോഗിലേക്ക്, ഇപ്പോള്‍ ഇതാ ഈ മഹാനും അതിനു വഴിയൊരുക്കി തരുന്നു.

കുറുക്കന്‍ ചത്താലും അതിന്റെ ഐ കോഴിക്കൂട്ടില്‍ എന്ന പോലെ ബ്ലോഗ് ചെയ്തില്ലേലും ബാക്കിയുള്ളോന്റെ എച്ചില്‍ തിന്നലും കുറ്റം കണ്ടുപിടിക്കലും മതിയെന്നേയ്. അതും ഒരു ഹരമല്ലെ.

വളരെയധികം നന്ദിയുണ്ട് എല്ലാ ബ്ലോഗ് സുഹ്രുത്തുക്കള്‍ക്കും.

For Publicity:

http://malayalamblogroll.wordpress.com

http://blogsree.wordpress.com

Sujith Bhakthan said...

ബ്ലൊഗ് അപ്പൂപ്പന്‍ അല്ല മാഷേ... ബ്ലോഗ് അപ്പൂപ്പന്‍.

കുറിപ്പ്: കിളവന്മാര്‍ക്കു കണ്ണു കാണാം.

യാരിദ്‌|~|Yarid said...

സുജിത്തെ ഞാന്‍ യദിശ്ചിയാ ആണു ഈ പോസ്റ്റു കാണാനിടയായതു. ഞാനൊരു ഗ്രൂപ്പിന്റെയും ഭാഗമല്ല, ആരൊടെങ്കിലും പ്രത്യേകിച്ചു വിധേയത്വവുമില്ല. താങ്കളോടെനിക്ക് പ്രത്യേകിച്ചു വിരോധം ഒന്നുമില്ല, എന്നാലും താങ്കളുടെ വാക്കുകളില്‍ കണ്ട അഹങ്കാരമാണു അങ്ങനെയൊരു അഭിപ്രായം എഴുതാന്‍ എന്നെ പ്രേരിപ്പിച്ചതു. വീണ്ടും വീണ്ടും താങ്കള്‍ അതു തന്നെ ആവര്‍ത്തികുകയല്ലെ ഇപ്പോള്‍ ചെയ്യുന്നതു. ഒരു പോസ്റ്റിടുന്ന ആള്‍ വിമര്‍ശങ്ങള്‍ കൂടി അതിന്റേതായ രീതിയില്‍ സ്വീകരിക്കണം. മറ്റുള്ളവരെ അടച്ചാപേക്ഷിക്കുന്നതിനു മുന്‍പു സ്വ്യം കൂടെ തെറ്റുകള്‍ തിരുത്താന്‍ നോക്കുക, ബ്ലോഗില്‍ പത്തു മാസമായെന്നു പറയുന്നതു ഒരു വല്യ കാലയളവാണേന്നു എനിക്കു തോന്നുന്നില്ല, അതു പോലെ ബ്ലോഗുകളില്‍ അക്ഷരതെറ്റുകള്‍
സ്വാഭാവികമാണു, അതീനെയും ആക്ഷേപിക്കുന്ന താങ്കളുടെ ഈ സ്വഭാവം ശരിയാണൊയെന്നു സ്വ്യം ചിന്തിച്ചു നോക്കിയാല്‍ നല്ലതായിരിക്കും. ആരും തെറ്റുകള്‍ക്കു അതീതരല്ല, താങ്കള്‍ ചെയ്ത ഒരു പ്രവര്ത്തിയെ ചൂണ്ടിക്കാണിക്കുക മാത്രമാനു അനില്‍ ചെയ്തതു. അതില്‍ അദ്ധേഹത്തിനു വിരോധം ഇല്ല എന്നുള്ള കാര്യവും ആദ്യമെ ആ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുള്ളതായിരുന്നു. തെറ്റു മനസ്സിലാകി തിരുത്തുന്നതിനു പകരം ഞാന്‍ ഇവിടെത്തെ പുലി ആ‍ണു എന്നുള്ള രീതിയില്‍ താങ്കള്‍ എഴുതിയതാണു പിന്നിടുണ്ടായ സംഭവങ്ങള്‍ക്കു കാരണം. താങ്കള്‍ ഒരു കാര്യം കൂടെ മനസ്സിലാക്കിയാല്‍ നല്ലതായിരുന്നു, ബഹുമാനം കൊടുത്തു ബഹുമാനം വാങ്ങാന്‍
നോക്കുക.

Sujith Bhakthan said...

Swami Sharanam

Jeevan said...

എന്റെ ബഹുമാന്യനായ സുഹൃത്ത്‌ സുജിത്‌ ഭക്തന്‍ എന്റെ പോസ്റ്റിലെ അക്ഷരത്തെറ്റിനെപറ്റി മുകളില്‍ ഒരു കമ്മന്റ്‌ ഇട്ടല്ലൊ.

ഞാന്‍ ബ്ലോഗ്‌ തുടങ്ങിയിട്ടു കുറച്ചു നാളുകളേ ആയിട്ടുള്ളു.പക്ഷെ ഇന്നും ഇന്നലെയും അല്ല ബ്ലോഗ്‌ തുടങ്ങിയിട്ടു എന്നു പറഞ്ഞ ബഹുമാന്യനായ സുജിത്‌ ഭക്തന്റെ ശബരിമല വിശേഷങ്ങള്‍ എന്ന ബ്ലോഗിലെ ആദ്യത്തെ വാക്യം തന്നെ ഇങ്ങനെ ആണ്‌ .

"പത്തനംതിട്ടയുടെ സൗഭാഗ്യമാണു ശഭരിമല. "
പിന്നെയും പലയിടത്തും "ശഭരിമല","ശഭരിമല" എന്ന്‌ ആവര്‍ത്തിക്കുന്നുണ്ട്‌. മാഷെ, സ്വന്തം ബ്ലോഗിലെ അക്ഷരത്തെറ്റു തിരുത്തിയിട്ടു പോരേ മറ്റുള്ളവരെ വിമര്‍ശിക്കുന്നത്‌!!!. ഇനി ഈ കമ്മന്റ്‌ കണ്ടിട്ട്‌ പോസ്റ്റ്‌ എഡിറ്റ്‌ ചെയ്യനൊന്നും മെനക്കടേണ്ട. ഞാന്‍ സ്ക്രീന്‍ ഷോട്ട്‌ എടുത്തു വച്ചിട്ടുണ്ട്‌

Sujith Bhakthan said...

എന്റെ ജീവന്‍ ചേട്ടാ....സ്വാമി ശരണം.

ശബരിമലയ്ക്ക് "ശഭരിമല" യെന്നും "ശബരിമല" എന്നും എഴുതാവുന്നതാണ്‌. എന്നാല്‍ പൊതുവയി എല്ലാവരും എഴുതുന്നത് ശബരിമല എന്നാണ്‌. മനോരമയിലും മറ്റും ശബരിമല എന്നു തന്നെയാണ്‌ എഴുതാറ്. ഞങ്ങള്‍ പത്തനംതിട്ടക്കാരും കോട്ടയംകാരുമൊക്കെ ഭ എന്ന അക്ഷരത്തിന്‌ ഫ എന്ന് പ്രൊനൌണ്‍സ് ചെയ്യുന്നതായി കേട്ടിട്ടുണ്ടല്ലൊ? അതു വെച്ച് ഇവിടത്തുകാരെ കളിയാക്കാറുമുണ്ട്. അതുപോലെ എഴുതിയതാണെന്നങ്ങു കരുതിയേര്.

എന്തായാലും ഒരു വലിയ അക്ഷരതെറ്റ് കണ്ടുപിടിച്ച് കാണിച്ചുതന്ന ജീവന്‍ ചേട്ടന്‌ നന്ദി.

സുജിത് എന്നത് ആംഗലേയത്തില്‍ sujith എന്നും sujeet എന്നുമെഴുതാറുണ്ട്. അതുകൊണ്ടു തന്നെ പേരല്ലെ എങ്ങനെ വേണമെങ്കിലും എഴുതാമെന്നാണ്‌ എന്റെ അഭിപ്രായം.

ഇനി അടുത്ത അക്ഷരതെറ്റ് കണ്ടുപിടിച്ചു കൊണ്ടുവരട്ടെ!!!!!

Jeevan said...

ശബരിമലയ്ക്ക് "ശഭരിമല" യെന്നും "ശബരിമല" എന്നും എഴുതാവുന്നതാണ്‌. !!!!

what an invention!! hats off to you my friend!!!!

Jeevan said...

സുജിത്തേ, വീണിടത്തു കിടന്നു ഉരുളുക എന്നു കേട്ടിട്ടുണ്ടോ. ഉണ്ടെങ്കിലും ഇല്ലെങ്കിലും അതാ താങ്കള്‍ ഇപ്പോള്‍ ചെയ്യുന്നത്‌. 'ശഭരിമല" എന്നും എഴുതാം എന്നു പറഞ്ഞതില്‍ നിന്നും താങ്കള്‍ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങാന്‍ എത്ര മാത്രം അശക്തനാണെന്നു എല്ലാവര്‍ക്കും ബോധ്യമായി. ഇനിയെങ്കിലും വിമര്‍ശനങ്ങളെ നല്ല മനസ്സോടെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക. ഇവിടെ അഭിപ്രായം പറയുന്നവരില്‍ എത്ര ആള്‍ക്കാര്‍ താങ്കളെ ന്യായീകരിക്കുന്നുണ്ടെന്നു നോക്കിയാല്‍ തന്നെ താങ്കള്‍ക്ക്‌ അതു മനസ്സിലാകും!!!!

Jeevan said...

സുജിത്തേ, താങ്കള്‍ മുകളില്‍ പറഞ്ഞല്ലോ..

"സുജിത് എന്നത് ആംഗലേയത്തില്‍ sujith എന്നും sujeet എന്നുമെഴുതാറുണ്ട്. അതുകൊണ്ടു തന്നെ പേരല്ലെ എങ്ങനെ വേണമെങ്കിലും എഴുതാമെന്നാണ്‌ എന്റെ അഭിപ്രായം. "

അപ്പൊള്‍ താങ്കളുടെ പേര്‌ സുജിധ്‌, സുജിഥ്‌,സുജിഡ്‌ എന്നൊക്കെയും എഴുതാമായിരിക്കുമല്ലേ..

യാരിദ്‌|~|Yarid said...

ജീവന്‍ ഇതിനെ കുറിചു ഇനി കൂടുതല്‍ ചര്‍ച്ച നടത്താതിരിക്കുന്നതാണു നല്ലതു. ഇവിടെ നിര്‍ത്താം ഇതു

Sujith Bhakthan said...

ഈ കഴിഞ്ഞ 2 ദിവസം കൊണ്ടെനിക്കു മനസ്സിലായത്
1) എല്ലാ ബ്ലോഗുകളും പോയി വായിക്കുവാന്‍ സമയം കണ്ടെത്തുക. ( അതിത്രയും നാളില്ലായിരുന്നു.)
2) അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക,
3) അഹങ്കാരം ഒഴിവാക്കുക. (അതിനായി ഇന്നലെ മാല ഇട്ടിട്ടുണ്ട്. അപ്പോള്‍ അതു പേടിച്ചെങ്കിലും അങ്ങനെയൊക്കെ ആകുമല്ലൊ)
4) പിന്നെ ഒട്ടേറെ മനസ്സിലാക്കി.

നന്ദിയുണ്ട്, കൂട്ടത്തില്‍ ക്ഷമയും.
സ്വാമി ശരണം

യാരിദ്‌|~|Yarid said...

സുജിത്തെ നിങ്ങളു വീണ്ടും ഇരുന്നു ചൊറിയുവാണല്ലൊ. മാല ഇട്ടതുകൊണ്ടെന്നും ചിലരുടെ അഹങ്കാരം മാറില്ല. വാല്, കുഴലു, പന്തീരാണ്ടുകാലം എന്നൊക്കെ കേട്ടിട്ടില്ലെ, അതു പോലാണു നിങ്ങള്‍. ചിലതൊന്നും മാറില്ല. മാറാനൊന്നും ഒക്കത്തില്ല. ഞാന്‍ കൂ‍ടുതല്‍ ഒന്നും പറയുന്നില്ല......

Sujith Bhakthan said...

എല്ലാവര്‍ക്കും എന്നെ നന്നായി ഓര്‍മ്മയുണ്ടാകും. അതെ സുജിത് ഭക്തന്‍ തന്നെ. ഇപ്പോള്‍ എന്താ കമന്റുന്നതെന്നായിരിക്കും? ഒന്നുമില്ല...വെറുതെ പഴയ ബ്ലോഗുകളൊക്കെ ഒന്നു കയറിയിറങിയപ്പോള്‍ കണ്ടതാനു. ഏന്തായാലും നടന്ന കാര്യങ്ങള്‍ ഒക്കെ ഇപ്പോള്‍ വായിക്കുമ്പ്പോള്‍ വലിയ ചമ്മല്‍ തൊന്നുന്നു. ഹും...

ഞാനിപ്പോള്‍ മലയാളം ബ്ലോഗൊന്നും എഴുതാറില്ല. ഏന്നായാലും കെ എസ് ആര്‍ടിയെപ്പറ്റി ഒരു ബ്ലോഗുണ്ടാക്കി വിജയിപ്പിക്കുവാന്‍ കഴിഞ്ഞു.

www.keralastatertc.blogspot.com

ധാരാളം ചറ്-ച്ചകള്‍ക്കു വേദിയാകുന്ന ധാരാളം ഇന്‍ഫൊര്‍മേഷന്‍സ് നല്‍കുന്ന ഈ ബ്ലോഗില്‍ നിന്നും എനിക്കൊരു വരുമാനവും കിട്ടി തുടങ്ങി. ഈ ബ്ലോഗില്‍ നടന്ന ചര്‍ച്ചകളൊക്കെ എനിക്കൊരു പ്രചോദനമായിരുന്നുവെന്നു തന്നെ പറയാം. എല്ലാവറ്ക്കും നന്ദി...

എന്റെ ഈ പുതിയ ബ്ലോഗ് കാണാത്തവര്‍ ദയവായി കയറി നോക്കി നിങ്ങളുടെ വിലയേറിയ അഭിപ്രായം പറയണമെന്നു അപേക്ഷിക്കുന്നു.

നന്ദിയോടെ

Sujith Bhakthan